ഭാര്യ ഭര്‍ത്താവിനെ ഡ്രൈവിങ് പഠിപ്പിച്ചു;കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശം ഇടിച്ച് പഞ്ചറാക്കി
November 11,2017 | 08:16:42 am
Share this on

കോട്ടയം: ഭാര്യ ഭര്‍ത്താവിനെ ഡ്രൈവിങ് പഠിപ്പിച്ചു. എല്‍ ബോര്‍ഡ് വച്ച് പാഞ്ഞെത്തിയ പുതിയ കാര്‍ ചെന്നു നിന്നത് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശം ഇടിച്ച് പഞ്ചറാക്കി. തിരക്കേറിയ മെഡിക്കല്‍ കോളജ് റൂട്ടിലാണ് ഗതാഗത നിയമം ലംഘിച്ച് സ്വകാര്യ കാറുകളില്‍ ഡ്രൈവിങ് പഠനം തകൃതിയായി നടക്കുന്നത്. ലൈസന്‍സുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഡ്രൈവിങ് പഠനം നടത്താവൂവെന്നു നിയമം ഉണ്ടായിരിക്കെയാണ് നഗരത്തില്‍ പലയിടത്തും ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍ നടക്കുന്നത്.

മെഡിക്കല്‍ കോളജ് റോഡില്‍ ആംബുലന്‍സുകള്‍ക്കു പോലും തടസ്സം ഉണ്ടാക്കും വിധം അനധികൃത ഡ്രൈവിങ് പഠനം നിത്യകാഴ്ചയാണെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിനു സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. അപകടത്തിനുശേഷം ബസിലെ യാത്രക്കാരും നാട്ടുകാരും കൂടിയപ്പോള്‍ കാറില്‍ ഉണ്ടായിരുന്നവര്‍ പരാതി ഇല്ലെന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ഇതുസംബന്ധിച്ച് ബസ് ഡ്രൈവര്‍ ഏറ്റുമാനൂര്‍ തൊണ്ണംമാക്കല്‍ ജി.ജഗദീശ് പൊലീസിനും കോര്‍പറേഷന്‍ അധികൃതര്‍ക്കും പരാതി നല്‍കി. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവിങ് പഠനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES
� Infomagic - All Rights Reserved.