കുമാര്‍ മംഗലം ഐഡിയ- വോഡാഫോണ്‍ ചെയര്‍മാന്‍
March 20,2017 | 04:08:21 pm
Share this on

പ്രമുഖ ടെലികോം സേവന ദാതാക്കളായ ഐഡിയയും വോഡാഫോണു ലയിച്ചതിനു പിന്നാലെ ചെയര്‍മാനെയും പ്രഖ്യാപിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം തന്നെയാണ് ഐഡിയ- വോഡാഫോണ്‍ കമ്പനിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുക. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുമാര്‍ മംഗലം ബിര്‍ള അറിയിച്ചു. ഇരു കമ്പനികളും തമ്മില്‍ ലയിച്ചതില്‍ ഏറെ സന്തോഷമുണ്ട്, പുതിയ കൂടിച്ചേരല്‍ മറ്റു കമ്പനികളെ പിന്തള്ളി മുന്നേറാന്‍ ഐഡിയ-വോഡാഫോണ്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES
� Infomagic - All Rights Reserved.