അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സിപിഐഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍
August 12,2017 | 09:13:55 pm

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. പദ്ധതിക്കെതിരെ ജനരോഷം ശക്തമാണെന്ന് കണ്ടപ്പോള്‍ അതിനെ തണുപ്പിക്കാനാണ് രണ്ടു പാര്‍ട്ടികളിലേയും ഒരു വിഭാഗത്തെക്കൊണ്ട് എതിര്‍ പ്രസ്ഥാവനകള്‍ നടത്തിക്കുന്നത്. പദ്ധതിക്കെതിരെ പ്രസ്ഥാവന നടത്തുമ്പോള്‍ തന്നെ പിന്‍വാതിലില്‍ കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുത മന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നതും.

RELATED STORIES
� Infomagic - All Rights Reserved.