കണ്ണന്താനത്തിന് ഇട്ട മാലയിലും കടന്നു കൂടി; ട്രോളര്‍മാര്‍ക്ക് പുതിയ വിഷയം നല്‍കി കുമ്മനം
September 11,2017 | 02:46:17 pm
Share this on

കോട്ടയം: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ  ജന്മനാടായ മണിമലയില്‍ വന്‍ സ്വീകരണമാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. റോഡ്‌ ഷോ അടക്കം വലിയ കാര്യ പാരിപാടി തന്നെ നടത്തുകയും ചെയ്തു. അതിനിടെയാണ് കണ്ണന്താനത്തിന് നേതാക്കള്‍ അണിയിച്ച മാലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കടന്ന് കൂടിയത്. എന്തും കിട്ടിയാലും ട്രോളാന്‍ കാത്തിരിക്കുന്ന ട്രോളര്‍മാര്‍ക്ക് ഇതൊരു അസുലഭ നിമിഷമാക്കി കൊടുക്കുകയും ചെയ്തു കുമ്മനം രാജ ശേഖരന്‍. മെട്രോ ട്രെയിന്‍ ഉദ്ഘാടന യാത്രയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം കുമ്മനം യാത്ര ചെയ്തു എന്നതും വലിയ വിവാദവും ട്രോള്‍ വിഷയമാകുകയും, ബിജെപി വിരുദ്ധര്‍ 'കുമ്മനടി' എന്ന പദപ്രയോഗം തന്നെ കൊണ്ട് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ അര്‍ബന്‍ നിഘണ്ടുവിലെ ഒരു പദം കൂടിയാണ് കുമ്മനടി.  

കേന്ദ്രമന്ത്രിസഭാ യോഗമുള്ളതിനാല്‍ കണ്ണന്താനം കോട്ടയം പരിപാടികള്‍ റദ്ദാക്കിയാണ് മടങ്ങിയത്. 13ന് തിരിച്ചെത്തുകായും ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിലും ജന്മനാടായ മണിമലയിലുമാണ് സ്വീകരം ഒരുക്കിയിരുന്നു. എന്‍ഡിഎയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

RELATED STORIES
� Infomagic - All Rights Reserved.