കുഞ്ഞാലികുട്ടി സത്യപ്രതിജ്ഞ ചെയ്തു
July 17,2017 | 01:13:54 pm
Share this on

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം.
ഓഗസ്റ്റ് 11 വരെ 19 ദിവസത്തെ സിറ്റിംഗ് സജ്ജമാക്കിയിരിക്കുന്ന ഇത്തവണത്തെ വര്‍ഷകാല സമ്മേളനത്തിനിടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്നും ഉപരാഷ്ട്രപതി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിനുമാണു നടത്തുക. അന്തരിച്ച അംഗങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.