ഡല്‍ഹി ഹൈക്കോടതി ആദ്യ വനിതാ ജഡ്ജ് ലൈല സേത് അന്തരിച്ചു
May 06,2017 | 07:31:58 pm
Share this on

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ആദ്യവനിതാ ജഡ്ജി ലൈല സേത് അന്തരിച്ചു. നോയിഡയിലെ വീട്ടിലായിരുന്നു അന്ത്യം. ലണ്ടനില്‍ നിന്ന് നിയമപഠനം നടത്തിയ ലൈല സേത് 1958ല്‍ ലണ്ടന്‍ ബാര്‍ എക്സാമില്‍ ഒന്നാമതെത്തിയിരുന്നു.1978ലാണ് സേത് ഡല്‍ഹി ഹൈക്കോടതിയില്‍ ആദ്യ വനിതാ ജഡ്ജിയായി നിയമിതയായത്. ഐഎഎസ് ഓഫീസറായും ലൈല സേത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.    

 

RELATED STORIES
� Infomagic - All Rights Reserved.