ട്രായ് ചെയര്‍മാനായി ആര്‍.എസ്. ശര്‍മ തുടരും
August 10,2018 | 09:34:06 am

ന്യൂഡല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) ചെയര്‍മാനായി ആര്‍.എസ്. ശര്‍മ തുടരും. ഇന്നു കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ മന്ത്രിസഭാ സമിതി തീരുമാനിച്ചത്. ആധാര്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ശര്‍മ.

കഴിഞ്ഞ മാസമാണ് ട്രായ് ചെയര്‍മാനായ ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കൊണ്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം പ്രസിദ്ധപ്പെടുത്തികൊണ്ട് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ലെന്നാണ് ശര്‍മ്മയുടെ അവകാശവാദം.

 
� Infomagic - All Rights Reserved.