ഇസിബി വായ്പയില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ബിഐ
November 08,2018 | 01:45:24 pm


കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തുനിന്നും വായ്പ എടുക്കുന്നതിന് ഇളവുകള്‍ അനുവദിച്ച് ആര്‍ബിഐ. അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇസിബി ചട്ടങ്ങളില്‍ ഇളവ് നല്‍കിയത്.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സമാഹരിക്കുന്ന ഇസിബികളുടെ ഏറ്റവും കുറഞ്ഞ മച്യൂരിറ്റി കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചു.ഹെഡ്ജിങ് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ശരാശരി മച്യൂരിറ്റി കാലാവധി 10 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചു. അതായത് അഞ്ച് വര്‍ഷത്തിലും കൂടുതല്‍ മച്യുരിറ്റി കാലാവധിയുള്ള വായ്പകള്‍ക്ക് ഹെഡ്ജിങ് ഇനിമുതല്‍ നിര്‍ബന്ധമല്ല. ഇതുവരെ 10 വര്‍ഷത്തിലും കൂടുതല്‍ ഉള്ള വായ്പകള്‍ക്ക് ഹെഡ്ജിങ് വേണ്ട എന്നായിരുന്നു നിയമം.

സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. ബാങ്കിതര സ്ഥാപങ്ങള്‍ക്ക് ലിക്വിഡിറ്റി പ്രതിസന്ധി മൂലം വായ്പകള്‍ നല്കാനാവാത്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരുന്നു.

 

 
� Infomagic- All Rights Reserved.