വേള്‍ഡ് വൈഡ് വെബ് www ന് മുപ്പത് വയസ്സ്
March 14,2019 | 07:11:50 pm


വിവര സാങ്കേതിക വിദ്യയില്‍ വന്‍കുതിപ്പിന് കാരണമായ വേള്‍ഡ് വൈഡ് വെബ്( www) മുപ്പതിന്റെ നിറവില്‍. ലോകത്തെവിടെയുമുള്ള എന്തിനെയും കുറിച്ച് വിവരംതരുന്ന വേള്‍ഡ് വൈഡ് വെബിന്റെ ആദ്യരൂപം 1989 മാര്‍ച്ച് 12നാണ് ടിം ബര്‍ണേഴ്സ് ലീ തന്റെ ബോസിന് മുമ്പാകെ അവതരിപ്പിക്കുന്നത്. വ്യക്തതക്കുറവുണ്ട് പക്ഷേ, ആവേശകരമാണ് എന്ന് പറഞ്ഞായിരുന്നു പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ ലീക്ക് അനുമതി ലഭിച്ചത്.

സഹപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ഒരേസമയം നിരവധി കംപ്യൂട്ടറുകളിലേക്ക് കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്ന നിലയില്‍ അവതരിപ്പിച്ച www പീന്നിട് ഓരോ മനുഷ്യരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒന്നായി.

ആദ്യത്തെ വെബ് ബ്രൗസറും പേജ് എഡിറ്ററുമായിരുന്ന വേള്‍ഡ് വൈഡ് വെബ് 1991ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും 1993 ഏപ്രിലിലാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്.

വേള്‍ഡ് വൈഡ് വെബ് മുപ്പതാം പിറന്നാളില്‍ സ്വകാര്യതയെ മുന്‍നിര്‍ത്തി ടിം ബര്‍ണേഴ്സ് ലീ നല്‍കിയ സന്ദേശം 'സ്വകാര്യവിവരങ്ങളില്‍ സമ്പൂര്‍ണനിയന്ത്രണം നിങ്ങള്‍ക്ക് വേണം. അത് എണ്ണപോലെ എന്തെങ്കിലും ഉപഭോഗവസ്തുവല്ല.' എന്നാണ്.

 
� Infomagic- All Rights Reserved.