ഉയര്‍ന്ന സിബില്‍ സ്‌കോറുണ്ടോ? വായ്പയില്‍ പലിശയിളവ് ലഭിക്കും
May 16,2018 | 11:04:15 am

കൊച്ചി: സിബില്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഭവനവായ്പയ്ക്ക് ഐഡിബിഐ ബാങ്ക് പലിശ നിരക്കില്‍ 0.05 മുതല്‍ 0.15 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. സിബില്‍ സ്‌കോര്‍ 700 പോയിന്റിന് മുകളിലുള്ളവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുക. സ്‌കോര്‍ 800 പോയിന്റിന് മുകളിലുള്ളവര്‍ക്ക് 0.15 ശതമാനവും 750-799 നിലവാരത്തിലുള്ളവര്‍ക്ക് 0.10 ശതമാനവും 700 മുതല്‍ 749 നിലവാരത്തിലുള്ളവര്‍ക്ക് 0.05 ശതമാനവും പലിശയില്‍ ഇളവ് ലഭിക്കും.

കഴിഞ്ഞ കാലത്തെ വായ്പാ ശീലം, തിരിച്ചടവ് തുടങ്ങിയവ അടിസ്ഥാനമാക്കി ക്രഡിറ്റ് ഇന്‍ഫര്‍മേഷന്റെ ചുരുക്കമാണ് ഇടപാടുകാരന്റെ മൂന്നക്ക സിബില്‍ സ്‌കോര്‍. 300-900 റേഞ്ചിലാണ് സിബില്‍ സ്‌കോര്‍ ലഭിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ബാങ്കുകള്‍ വായ്പ അനുവദിക്കുന്നിതനു വായ്പക്കാരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാറുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.