കര്‍ണാടകയിലെ അനിശ്ചിതത്വം ഒഹരി വിപണിയെയും ബാധിച്ചു
May 16,2018 | 02:16:31 pm

മുംബൈ: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തുടരുന്ന അനിശ്ചിതത്വം അഭ്യന്തരവിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് ഇന്ന് ഒരുഘട്ടത്തില്‍ 238 പോയിന്റുവരെ താണു. എന്നാല്‍ പിന്നീട് നില മെച്ചെപ്പെടുത്തി.

109.28 പോയിന്റ് ഇടിഞ്ഞ് 35,440.13ലാണ് അവയുടെ വ്യാപാരം. തുടക്കത്തില്‍ നിഫ്റ്റി 77 പോയിന്റ് ഇടഞ്ഞിരുന്നെങ്കിലും നിലവില്‍ 41.45 പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,759.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിനു പുറമെ ആഗോളസൂചികകളിലെ നഷ്ടവും വിപണിയെ താഴേയ്ക്കിടിച്ചു. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ 484 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്‌സി, ഐടിസി, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

 

RELATED STORIES
� Infomagic - All Rights Reserved.