ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ ജൈവ ഇന്ധന നയത്തിന് അംഗീകാരം
May 16,2018 | 09:34:31 pm


ദില്ലി: രാജ്യത്തെ ക്രൂഡ് ഓയില്‍ കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ജൈവ ഇന്ധന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നാല് വര്‍ഷത്തിനകം ക്രൂഡ് ഇറക്കുമതി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ജൈവ ഇന്ധനത്തിന്റെ ഉല്‍പ്പാദനം നിലവില്‍ 17.9 ശതമാനമാണ്. ദില്ലി-മുംബൈ വ്യവസായ ഇടനാഴിയുടെ ഭാഗമായി ചരക്കുകള്‍ സൂക്ഷിച്ച് വിതരണം ചെയ്യാന്‍ സംഭരണകേന്ദ്രങ്ങളും തുടങ്ങും. ഹരിയാനയിലെ നന്ദാല്‍ഗ്രാമത്തിലാണ് ആദ്യ സംഭരണകേന്ദ്രം തുടങ്ങുക. ഇതിനായി 1029 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്ക് അയ്യായിരം കോടി രൂപയുടെ നിധി ഏര്‍പ്പെടുത്തും. നബാര്‍ഡിനാണ് പദ്ധതിയുടെ ചുമതല.

RELATED STORIES
� Infomagic - All Rights Reserved.