വ്യോമയാത്രികരുടെ പോക്കറ്റ് കീറിയേക്കും; സര്‍വീസ് നിര്‍ത്തി മൂന്ന് കമ്പനികള്‍
March 14,2019 | 04:12:08 pm

 

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയതിന് പിന്നാലെ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും സര്‍വീസ് നിര്‍ത്തുന്നു. ഇതോടെ ഇന്ത്യന്‍ വ്യോമമേഖല കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിദഗ്ധ പൈലറ്റുമാരില്ലാത്തതാണ് ഇന്‍ഡിഗോയുടെ പ്രശ്‌നമെങ്കില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാത്തതാണ് സ്‌പൈസ് ജെറ്റിനെ വെട്ടിലാക്കിയത്.
ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് 12 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് നിലത്തിറക്കുന്നത്. അടുത്തിടെയായി ഇത്തരം രണ്ടു വിമാനങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് നടപടി. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോയാവട്ടെ, അടുത്ത രണ്ടു മാസത്തിനിടയില്‍ ഓരോ ദിവസവും ഡസന്‍ കണക്കിന് സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. കമ്പനിയില്‍ വിമാനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് പൈലറ്റുമാരെ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.


ഇതിനിടെ ബോയിങ് 737 മാക്‌സ് വിമാനം എത്യോപ്യയില്‍ തകര്‍ന്ന് വീണതും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്.മൂന്ന് കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയത് യാത്രികരെ സാരമായി ബാധിക്കും. വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടാന്‍ ഇത് കാരണമാകുമെന്നാണ് വിവരം. സമീപകലത്തായി അമ്പതിലേറെ കമ്പനികളാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ ആഭ്യന്തരസര്‍വീസുകളില്‍ 8% ഇടിവുണ്ടായിട്ടുണ്ട്.

 
� Infomagic- All Rights Reserved.