എയര്‍ടെല്ലിന്റെ 159 രൂപയുടെ പുതിയ ഓഫര്‍ അവതരിപ്പിച്ചു
October 11,2018 | 02:21:30 pm

പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച്‌ എയര്‍ടെല്‍. 159 രൂപയുടെ പ്ലാനാണ്. ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും നല്‍കുന്നു.

എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം കമ്ബനി ഹലോ ട്യൂണ്‍സ് ഫ്രീ സബ്സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇത് കമ്ബനിയുടെ കോളര്‍ ട്യൂണ്‍ സേവനമാണ്.

 
� Infomagic - All Rights Reserved.