ആമസോണ്‍-വാള്‍മാര്‍ട്ട്‌ ;വാക്പോര് മുറുകുന്നു
April 14,2019 | 10:16:46 am

ഇ - കൊമേഴ്‌സ് രംഗത്തെ ആമസോണും റീട്ടെയില്‍ രംഗത്തെ വാള്‍മാര്‍ട്ടും കുറച്ച് കാലമായി വാക്‌പോരിലാണ്. എതിരാളിയുടെ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കണമെന്ന വിവാദ പരാമര്‍ശം വന്നതോടെയാണ് പോര് തുടങ്ങിയത്. ട്വിറ്ററിലും മറ്റുമായി ഇപ്പോള്‍ വാക്ക് പോര് മുറുകിയിരിക്കുകയാണ്.
പോരിന്റെ തുടക്കം ഇങ്ങനെ:

'നമ്മുടെ പ്രധാന എതിരാളിയോട് (അതാരെന്ന് നിങ്ങള്‍ക്കറിയാം) അവരുടെ കുറഞ്ഞ വേതനം നമ്മുടെ വേതനമായ മണിക്കൂറിന് 15 ഡോളറാക്കാനും ജോലിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഞാന്‍ വെല്ലുവിളിക്കുന്നു. കഴിയുമെങ്കില്‍ അത് 16 ഡോളറാക്കി ഞങ്ങള്‍ക്കെതിരേ വരൂ'. എന്നാണ് ആമസോണ് ഉടമ ജെഫ് ബെസോസ് പരമാര്‍ശിച്ചത്. ഇതിന് മറുപടിയായി വാള്‍മാര്‍ട്ട് വൈസ് പ്രസിഡന്റ് ഡാന്‍ ബാര്‍ലെറ്റ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. 'നികുതി അടയ്ക്കുന്നതിനെ പറ്റി എന്തു പറയുന്നു റീട്ടെയില്‍ മത്സരാര്‍ഥി (അതാരെന്നു നിങ്ങള്‍ക്കറിയാം)'.

കഴിഞ്ഞ നവംബറില്‍ യു.എസ്. ജോലിക്കാര്‍ക്ക് ആമസോണ്‍ കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളറാക്കിയിരുന്നു. എന്നാല്‍ 2018ല്‍ 1,100 കോടി ഡോളര്‍ ലാഭം കിട്ടിയ കമ്പനി ഒരു ഡോളര്‍ പോലും നികുതി അടിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1290 ലക്ഷം ഡോളര്‍ റിബേറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് ആമസോണ്‍ കമ്പിനിയുടെ വാദം.

എന്നാല്‍ വാള്‍മാര്‍ട്ട് കമ്പനി തുടക്കകാര്‍ക്ക് മണിക്കൂറിന് 11 ഡോളറാണു നല്‍കുന്നത്. ബോണസും ജോലിക്കാരുടെ പ്രവര്‍ത്തന മികവും കണക്കിലെടുത്ത് മണിക്കൂറിന് ശരാശരി വേതനമായി 17.50 ഡോളര്‍ വാള്‍മാര്‍ട്ട് നല്‍കുന്നുണ്ടെന്നും വാള്‍മാര്‍ട്ട് സി.ഇ.ഒ. ഡഗ് മെക്മിലണ്‍ വ്യക്തമാക്കി. കൂടാതെ ആരോഗ്യ പരിരക്ഷയും നല്‍കുന്നുണ്ട്.

 
� Infomagic- All Rights Reserved.