ജീ​വ​കാ​രു​ണ്യ പ്രവര്‍ത്തനത്തിന് ആമസോ​ണ്‍ മേ​ധാ​വിയുടെ സഹായഹസ്തം
September 14,2018 | 09:20:22 am

സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ആമസോ​ണ്‍ മേ​ധാ​വി ജെ​ഫ് ബേ​യ്‌​സോ​സ്. ര​ണ്ടു ബി​ല്യ​ണ്‍ ഡോ​ള​റാണ് സംഭാവനയായി നല്‍കുന്നത്. ഭ​വ​ന​ര​ഹി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സ്കൂ​ളു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മാ​ണ് ഈ പ​ണം വി​നി​യോ​ഗി​ക്കു​ന്ന​ത്. 'ഡേ ​വ​ണ്‍ ഫ​ണ്ട്' പേ​രി​ലാ​ണ് ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​നം.

ലോ​ക​ത്തെ ഏ​റ്റ​വും ധ​നി​ക​നാ​യ ജെ​ഫി​ന് 164 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ആ​സ്തി​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി യാ​തൊ​ന്നും ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം നേ​രി​ട്ടി​രു​ന്നു ജെ​ഫ് ബേ​യ്‌​സോ​സ്.2017ന്‍റെ ആരംഭത്തില്‍ ജെ​ഫ് ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ കോ​ടീ​ശ്വ​ര​നാ​യി​രു​ന്നു. 2017 ജൂ​ലൈ​യി​ല്‍ 27ന് ​സ്വ​ത്ത് 90.9 ബി​ല്യ​ണ്‍ ഡോ​ള​റാ​യി. അ​തോ​ടെ, ജെ​ഫ് ലോ​ക​ത്തി​ലെ ഒ​ന്നാ​മ​ത്തെ കോ​ടീ​ശ്വ​ര​നാ​യ ബി​ല്‍​ഗേ​റ്റ്സി​നെ മ​റി​ക​ട​ന്നു.

കഴിഞ്ഞ വര്‍ഷം ട്വിറ്ററില്‍ ജെ​ഫ് തന്റെ സ്വത്തുക്കള്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇ-കൊമേസിലും ക്ലൗഡ് കമ്ബ്യൂട്ടിംഗിലും ആമസോണ്‍ മുന്‍പന്തിയിലാണ്.അതുകൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ പൊതുകമ്ബനിയായി ആമസോണ്‍ മാറിയത്.

 
� Infomagic- All Rights Reserved.