ഭാവിയിലേക്ക് കൈപിടിക്കും ഭവിഷ്യ
May 22,2018 | 10:39:37 am

ഒരു വ്യക്തിയുടെ വിദ്യാഭ്യാസകാലഘട്ടം വലിയ പ്ലാനിങ്ങുകളില്ലാതെ കടന്നു പോകുന്നത് പ്ലസ്ടൂ വരെയായിരിക്കും. എന്നാല്‍ പ്ലസ്ടൂ കഴിഞ്ഞാല്‍ ഇനി എന്ത് എന്ന ചോദ്യം അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. മറ്റുള്ളവരുടെ നൂറ് നൂറ് അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ കരിയര്‍ കൈവിട്ട് പോയ നിരവധി പേരുണ്ടെന്നത് സങ്കടപ്പെടുത്തുന്ന സത്യമാണ്. അല്ലെങ്കില്‍ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ ഗുരുനാഥന്‍മാരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടം ബലി നല്‍കിയവരും ഒട്ടും കുറവല്ല. മനസ്സിനിണങ്ങിയ അല്ലെങ്കില്‍ തങ്ങളുടെ കഴിവിനനുസരിച്ചൊരു കരിയര്‍ തിരഞ്ഞെടുക്കാന്‍  നല്ലൊരു വഴികാട്ടിയായി മുന്നിലെത്തുകയാണ് ഫിനിഷിംങ് സ്‌കൂളായ 'ഭവിഷ്യ ട്രെയ്‌നിങ് സെന്റര്‍'. അക്കൗണ്ടിംഗ്, ഫൈനാന്‍സ്, എച്ച് ആർ , സെയില്‍സ് & മാര്‍ക്കറ്റിംഗ് ,അഡ്മിനിസ്‌ട്രേറ്റിവ്, ഫ്രണ്ട് ഓഫീസ് മുതലായ രംഗത്ത് ജോലി ഉറപ്പിക്കുകയാണ് ഭവിഷ്യയിലെ കോഴ്‌സുകള്‍. നിങ്ങളുടെ ഭാവിയിലേക്ക് നിങ്ങളെ കൈപിടിക്കുന്ന ഒരു നൂതന ആശയം കൂടിയാണ് ഓക്‌സി ഈസി സ്ഥാപനത്തിന്റെ ഫിനിഷിങ് സ്‌കൂളായ 'ഭവിഷ്യ'...
 
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയ്യില്‍
 
നിങ്ങളെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയാലേ നിങ്ങളുടെ ഉള്ളിലെന്തെന്ന് നിങ്ങള്‍ തിരിച്ചറിയുകയുള്ളൂ. അങ്ങനെ നിങ്ങള്‍ക്ക് ജനിതകമായി കൈമുതലായ കഴിവിനെ വികസിപ്പിച്ചെടുക്കുകയാണ് തിരുവനന്തപുരം കൊച്ചുള്ളൂരിലെ  'ഓക്‌സി ഈസി പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ' ഭവിഷ്യ'  ഫിനിഷിങ് സ്‌കൂള്‍  എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കള്‍. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കരിയര്‍ കൈവിട്ടു കളായാതിരിക്കാന്‍ ഭവിഷ്യ നിങ്ങളെ സഹായിക്കുന്നു. ഫിനിഷിങ് സ്‌കൂളായ 'ഭവിഷ്യ' എന്ന ഞങ്ങളുടെ സ്വപ്‌ന സംരംഭം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലും ജോലിയില്‍ സംതൃപ്തിയും നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നു. ഇന്നത്തെ തലമുറയുടെ വലിയ സ്വപ്‌നമാണ് ഒരു ജോലി. അതിനു വേണ്ടി പരിശ്രമിക്കുന്ന യുവജനതയാണ് ഇന്ന് ഉള്ളത്. എന്നാല്‍ മറ്റാരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമുള്ള മേഖല കൈവിടുന്നവരാണ് അവരില്‍ പലരും. അങ്ങനെ തനിക്കു വഴങ്ങാത്ത തൊഴില്‍ മേഘലയില്‍ എത്തിച്ചേര്‍ന്ന് മനസുഖം ഇല്ലാതാക്കുന്നു. ഇങ്ങനെ പലരേയും കണ്ടിട്ടുണ്ട്. ഇതിനു പ്രധാന കാരണം ജനറ്റിക് ടാലന്റ് തിരിച്ചറിയാന്‍ വൈകുന്നതാണ്. ഇതിനൊരു മാറ്റമാണ് ഭവിഷ്യ ലക്ഷ്യമിടുന്നത്. 
 
എന്താണ് ഭവിഷ്യ നല്‍കുന്നത്
പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കി. അകൗണ്ടിംഗ് & ഫൈനാന്‍സ് രംഗത്തേക്ക് പോകാനാണ് താല്‍പര്യം. എന്നാല്‍ എന്താല്ലാമാണ് അകൗണ്ടിംഗ് രംഗത്ത് ജോലി സാധ്യതയുള്ള പ്രധാന കോഴ്‌സുകള്‍ എന്നെല്ലാം ചിന്തിച്ച് ആശയ കുഴപ്പത്തിലായവര്‍ക്ക് മുന്നിലേക്കാണ് ഭവിഷ്യ CIMA , ACCA എന്നീ കോഴ്‌സുകളുമായി എത്തുന്നത്. യു.കെ അധിഷ്ഠിതമായ കോഴ്‌സുകളാണ് CIMA , ACCA. ലോകത്ത് 181-ല്‍ അധികം രാജ്യങ്ങളില്‍ സ്വീകാര്യയതയുള്ള കോഴ്‌സുകളാണ് ഇവ. പഠന ശേഷം മാനേജീരിയല്‍ പൊസിഷനാണ് ACCA & CIMA യോഗ്യരെ കാത്തിരിക്കുന്നത്. പഠന സമയത്ത് ACCA & CIMA  പേപ്പറുകളെല്ലാം ഗ്രൂപ്പായി എഴുതണമെന്ന നിബന്ധനയില്ല. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പേപ്പറുകള്‍ വെവ്വേറെ എഴുതിയാല്‍ മതി എന്നുള്ളതാണ് മുഖ്യ ആകര്‍ഷണം. കൂടാതെ BCom ഉം ഇതിനോടൊപ്പം എടുക്കാവുന്നതാണ്. 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സാണിവ. ഫൈനാന്‍സിലും, അക്കൗണ്ടിങ്ങിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 100 ശതമാനം ജോലി സാധ്യത ഉറപ്പ് നല്‍കുന്ന ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നത് ഭവിഷ്യ ട്രെയിനിങ് സെന്ററില്‍ പരിചയസമ്പത്തുള്ള വിദഗ്ധരുടെ സഹായത്തോടെയാണ്. ഈ രണ്ട് കോഴ്‌സുകളില്‍ ഏതെങ്കിലും ഒരു കോഴ്‌സ്  പാസായ ശേഷം ഫിനിഷിംഗ് സ്‌കൂളിലെ പരിശീലനവും പൂര്‍ത്തിയാക്കുന്നതോടെ ജോലി ഉറപ്പായി ലഭിച്ചിരിക്കും.
 
ഭവിഷ്യയിലെ ക്ലാസ്സുകള്‍
 
പ്ലസ് ടൂ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദേശം 3 വര്‍ഷമാണ് ഈ കോഴ്‌സുകള്‍ ഉണ്ടാകുക. അതിലേക്കായി ആദ്യത്തെ 30 പേര്‍ക്ക് മാത്രമാണ് ആദ്യഘട്ടം അഡ്മിഷന്‍ നല്‍കുന്നത്. അവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റും നല്‍കുന്നു. ഇതിലെ ആദ്യഘട്ടം കുട്ടിയുടെ കഴിവ് എന്താണെന്ന് ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതാണ്. മാര്‍ക്കറ്റിംഗ് രംഗത്ത് കഴിവുള്ള കുട്ടിയാണെങ്കില്‍ അതേ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരുടെ പ്രായോഗിക പരിശീലനമാകും സിലബസ്. പിന്നീട് ഈ രംഗത്ത് ട്രെയിനിംഗിനായി ഇന്റന്‍ഷിപ്പില്‍ ജോലിയും അത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും നല്‍കും. ഒരാള്‍ക്ക് ഇഷ്ടമുള്ള ജോലിയാണ് ഇവിടെ നിന്ന് അയാള്‍ സ്വന്തമാക്കുക. ഇഷ്ടപ്പെട്ട മേഘലയില്‍ ടെന്‍ഷന്‍ ഇല്ലാതെ ജോലി ചെയ്യാം എന്ന ഉറപ്പാണ് ഭവിഷ്യയില്‍ നിന്ന് ലഭിക്കുന്നത്. 
 
നിങ്ങളിലെ നിങ്ങളെ മോള്‍ഡ് ചെയ്‌തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് ഭവിഷ്യ. ഒരു വ്യക്തിയുടെ ടാലന്റും അതിനനുസരിച്ചുള്ള ജോലിയും ഒന്നിച്ച് ലഭ്യമാകുന്ന ഒരിടം. പഠനവും കരിയര്‍ അനാലിസസും മാത്രമല്ല ഇവിടെ നിന്നും ലഭ്യമാക്കുന്നത്. നിങ്ങളിലെ അഭിരുചിയെ തിരിച്ചറിഞ്ഞ് ആ മേഖലയിലെ പഠന ശേഷം ഒരു ടെസ്റ്റും അതിനുശേഷം ഇന്റേണ്‍ഷിപ്പും ഭവിഷ്യ നല്‍കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതവും കരിയറും കൈകോര്‍ക്കുന്ന പൂര്‍ത്തീകരണമാണ് ഭവിഷ്യയില്‍ സംഭവിക്കുന്നത്. ഇഷ്ടപ്പെട്ട കരിയറില്‍ ഇഷ്ടാനുസരണം ജോലിയുടെ കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് ഭവിഷ്യ നല്‍കുന്നു. ഭവിഷ്യയില്‍ വരുന്നവര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതിലൂടെ ഓരോ വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനത്ത് എത്തിച്ചേരുമെന്നതില്‍ സംശയമില്ല. പഠനവും ട്രെയ്‌നിങ്ങും മാത്രമല്ലാതെ ജോലി കൂടി ഉറപ്പാക്കുന്നതിലൂടെ ഒരു 'ഫിനിഷിംഗ് സ്‌കൂള്‍' എന്ന ആശയം ഭവിഷ്യ പ്രാവര്‍ത്തികമാക്കുന്നു. നിങ്ങളിലെ കഴിവിനെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു വഴികാട്ടിയായി 'ഭവിഷ്യ'യുടെ പേര് മറക്കാതെ ഓര്‍ക്കുക...
 
വിവരങ്ങള്‍ക്ക് :

Bhavishya Training Center

MG Tower,

Third Floor,

Near Petrol Pump,

Kochullor,

Trivandrum-695011

+91-7025549991, +91-7025549992

info@bhavishyatraining.com

 
� Infomagic - All Rights Reserved.