ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍
March 15,2019 | 10:31:35 am

ബിഎസ്എന്‍എല്‍; ശമ്പള കുടിശ്ശിക ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി


തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ. ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ധനസമാഹാരണം നടത്തിയാവും കുടിശ്ശിക തീര്‍ക്കുക. 850 കോടി രൂപ ഇത്തരത്തില്‍ സമാഹാരിച്ച് വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 


ഏറ്റവും ദാനശീലനായ ഇന്ത്യന്‍ കോടീശ്വരനായി അസിം പ്രേംജി

മുംബൈ: രാജ്യത്തെ ഏറ്റവും ദാനശീലനായ കോടീശ്വരനായി അസിം പ്രേംജി. 52,750 കോടി രൂപയാണ് അദ്ദേഹം ധര്‍മപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്ക്കുന്നത്. രാജ്യത്തെ നാലാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോയുടെ മുഖ്യഉടമകളില്‍ ഒരാളാണ് അദ്ദേഹം. കമ്പനിയിലെ തന്റെ കുടുംബത്തിന്റെ 67 ശതമാനം ഓഹരിയും അദ്ദേഹം നല്‍കുന്നത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ്.

 


സിമന്റ് വില കുതിക്കുന്നു

കൊച്ചി: വേനലില്‍ ഇരട്ട പ്രഹരമായി സിമന്റ് വില വര്‍ധന. 75 രൂപയാണ് കഴിഞ്ഞ മാസം മാത്രം വര്‍ധിച്ചത്. ഇതോടെ 440 രൂപയ്ക്കാണ് സിമന്റ് വിറ്റഴിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സിമന്റ് വില ഉയര്‍ന്നുവെങ്കിലും അവിടെ ചാക്കിന് 200 രൂപയില്‍ താഴെ മാത്രമാണ് വില വരുന്നത്. ഇതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല ഉള്‍പ്പടെയുള്ളവ പ്രതിസന്ധിയിലായിരിക്കുകയാണ്.

 

എച്ച്എസ്ബിസിയില്‍ നിന്നും പുതിയ മ്യൂച്വല്‍ ഫണ്ട്

മുംബൈ: എച്ച്എസ്ബിസി പുതിയ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു. ലാര്‍ജ് & മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 25 വരെ ഈ ഓപ്പണ്‍ എന്‍ഡഡ് ഇിക്വിറ്റി സ്‌കീം ലഭ്യമാകും.

 

 
� Infomagic- All Rights Reserved.