സിമന്റ് വില കുതിച്ചുയരുന്നു; നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി
March 15,2019 | 11:33:42 am

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനകം 75 രൂപയുടെ വര്‍ധനവാണ് സിമന്റ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ പായ്ക്കറ്റിന് 440 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സിമന്റ് വ്യാപാരം തുടരുന്നത്. വില ഉയര്‍ന്നതോടെ നിര്‍മാണ മേഖല നേരിടുന്നത് കനത്ത തിരിച്ചടിയാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വില വര്‍ധന ഉണ്ടായെങ്കിലും അവിടങ്ങളില്‍ 200 രൂപയോളം മാത്രമാണ് വില. കേരളത്തില്‍ സിമന്റ് വില വര്‍ധിപ്പിക്കേണ്ടതായ യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്.

 
� Infomagic- All Rights Reserved.