സംസ്ഥാനത്തെ കെമിക്കല്‍ യൂണിറ്റുകളില്‍ 44 എണ്ണത്തിന് അനുമതിയില്ല
April 14,2019 | 10:27:48 am

സംസ്ഥാനത്തെ 44 കെമിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് വിവരാവകാശ രേഖ. കേന്ദ്ര - സംസ്ഥാന സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തിയിരിക്കുന്നത്.ചേര്‍ത്തല സ്വദേശി എം.ഒ. പൗലോസാണ് വിവിധ പഞ്ചായത്തുകളിലൂടെ ശേഖരിച്ച വിവരാവകാശ രേഖയിലൂടെ ഈ കാര്യങ്ങളെല്ലാം ശേഖരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ എറണാകുളത്താണ് 13 എണ്ണം കോഴിക്കോട് ഏഴ്, തിരുവനന്തപുരത്ത് അഞ്ചും അനധികൃത ഫാക്ടറികളുണ്ട്. ഈ വിഷയം ചൂണ്ടികാട്ടി പൗലോസ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുമുമ്പു മലപ്പുറം ടിന്നര്‍ പെയിന്റ് യൂണിറ്റില്‍ സ്ഫോടനം നടന്നിരുന്നു. ഈ യൂണിറ്റ് അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ചട്ടങ്ങള്‍ ലംഘിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇത്തരം ഫാക്ടറികള്‍ക്ക് അനുമതി നല്‍കുന്നത്. ലൈസന്‍സ് നല്‍കുമ്പോള്‍ 1934 ലെ പെട്രോളിയം ആക്ട് പാലിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

 

 
� Infomagic- All Rights Reserved.