ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും കുടുങ്ങുമോ? ഛോട്ടാഭീമിന്റെ നിര്‍മാതാവ് കോടതിയിലേക്ക്
November 08,2018 | 05:16:29 pm


ദില്ലി: കുട്ടിപ്രേക്ഷകരുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാഭീമിന്റെ നിര്‍മാതാവ് കോടതിയിലേക്ക്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്,സ്‌നാപ്പ്ഡീല്‍ എന്നി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഛോട്ടാബീമിന്റെ ചിത്രങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രിന്റ് ചെയ്ത് വില്‍ക്കുന്നു എന്നാരോപിച്ചാണ് ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍ കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ബെഡ്ഷീറ്റ്,തലയിണ,വാട്ടര്‍ബോട്ടില്‍ എന്നിവയില്‍ ഛോട്ടാഭീമിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് വില്‍ക്കുന്നതാണ് കമ്പനിയെ ചൊടിപ്പിച്ചത്. കമ്പനിയുടെ അനുവാദമില്ലാതെ ഛോട്ടാഭീമിനെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കമ്പനിയുടെ പരാതി.

 
� Infomagic- All Rights Reserved.