കുട്ടികളിലെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കും 'ഫാമിലി ലിങ്ക്'
April 07,2018 | 02:47:58 pm

കുട്ടികളും മൊബൈല്‍ ഫോണും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമാണ്. അത് തന്നെയാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ പേടി. കുട്ടികള്‍ ഏതെല്ലാം ആപ്പുകള്‍ ഉപയോഗിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മാതാപിതാക്കളുടെ ടെന്‍ഷന്‍ കൂട്ടുന്നു. ഇതിന് സഹായമായി പുതിയൊരു ആപ്പ് വരുന്നു. കുട്ടികളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് 'ഫാമിലി ലിങ്ക്' ആപ്പ് ഉടന്‍ തന്നെ നമ്മുടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. എവിടെ നിന്നുകൊണ്ടും മക്കളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു ആപ്പ്‌ളിക്കേഷന്‍ ആണിത്.

ആന്‍ഡ്രോയ്ഡ്, ഐ ഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റിനു മുകളിലോട്ടുള്ള വേര്ഷനുകളിലും ഐ ഓഎസ് 9നു മുകളിലുള്ള വേര്‍ഷനുകളിലുമാണ് ആപ്പ് ലഭ്യമാവുക. തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ മൊബൈലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ ആപ്പ് സഹായിക്കും.

 
� Infomagic - All Rights Reserved.