ഫ്‌ളൈടെക്സ്റ്റിന്റെ ഡാറ്റ അനലിസ്റ്റ് പ്രൊഡക്ട് നിയോണ്‍ ഡി-എക്‌സ് വിയറ്റ്‌നാമിലേക്കും
February 12,2018 | 10:03:45 pm

തിരുവനന്തപുരം: ടെക്‌നോ പാര്‍ക്കിലെ ഡേറ്റ അനലിറ്റ്കിസ് കമ്പനി ഫ്‌ളൈടെക്സ്റ്റ് വിയറ്റ്‌നാമിലെ ടെലികോം മേഖലയിലേക്കും കടക്കുന്നു. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വിയറ്റലിനായി നിയോണ്‍-ഡിഎക്‌സ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -ഡേറ്റ അനലിറ്റിക്‌സ് ഉല്‍പ്പന്നം നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് കമ്പനി.

ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും അറിയാനും ഉപയോഗ രീതി വിശകലനം ചെയ്ത് മനസിലാക്കി ടെലികോം കമ്പനികള്‍ക്ക് നല്‍കുന്ന സോഫ്റ്റ് വെയറായ നിയോണ്‍ ഡി-എക്‌സ് വിവിധ രാജ്യങ്ങളില്‍ വോഡഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്.

ഉപഭോക്താക്കളെ മനസിലാക്കി സേവന പാക്കേജുകള്‍ രൂപപ്പെടുത്തുന്നത് വഴി ടെലികോം കമ്പനികള്‍ക്ക് രണ്ടു മുതല്‍ ഏഴു വരെ ശതമാനം വരുമാന വര്‍ധനവാണ് ഉണ്ടാകുന്നത്. നാല്‍പതോളം രാജ്യങ്ങളില്‍ വിവിധ മേഖലകളിലായും നിയോണ്‍-ഡിഎക്‌സ് ഉപയോഗിക്കുന്നുണ്ട്. 2008ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഫ്‌ളൈടെക്‌സിറ്റിന്റെ ഔദ്യോഗിക ആസ്ഥാനം ഇപ്പോള്‍ നെതര്‍ലാന്റിലാണ്.

 
Related News
� Infomagic - All Rights Reserved.