ഉണക്കമീനും ഇനി ഒാണ്‍ലൈനില്‍ ലഭിക്കും
March 26,2018 | 10:54:20 pm

തീരദേശ വികസന കോര്‍പറേഷന്‍ ഒാണ്‍ലൈന്‍ വിപണിയില്‍ സജീവമാകാനൊരുങ്ങുന്നു. നേരത്തെ, മൂന്നിനം ഉണക്ക മത്സ്യം ഒാണ്‍ലൈന്‍ വഴി വിറ്റിരുന്ന കോര്‍പറേഷന്‍ അഞ്ചിനം ഉല്‍പന്നങ്ങള്‍കൂടി ഏപ്രില്‍ 15 മുതല്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്​. നേരത്തെ, വിറ്റിരുന്ന രണ്ടുതരം ഉണക്ക ചെമ്മീന്‍, നെത്തോലി എന്നിവക്കുപുറമെ സ്രാവ്​, കാരല്‍ (മുള്ളന്‍), മാന്തളിര്‍ എന്നിവകൂടി ഒാണ്‍ലൈന്‍ വിപണിയിലെത്തിക്കും​. ഒാര്‍ഡര്‍ ചെയ്യുന്നവര്‍ക്ക്​ ഉല്‍പന്നങ്ങള്‍ വീടുകളില്‍ നല്‍കുന്നതിന്​ കരാറെടുത്തിരുന്ന സ്വകാര്യ കൊറിയര്‍ കമ്പനി അത്​ പാലിക്കാത്തതിനെ തുടര്‍ന്ന്​ കോര്‍പറേഷന്‍ ഒാണ്‍ലൈന്‍ വില്‍പന നേരത്തെ നിര്‍ത്തി​െവച്ചിരുന്നു.

പോസ്​റ്റല്‍ ഡിപ്പാര്‍ട്​മ​െന്‍റുമായി ചേര്‍ന്നാണ്​ പുതിയ ഒാണ്‍ലൈന്‍ വില്‍പന കരാര്‍​ ഉണ്ടാക്കുന്നത്​. കോര്‍പറേഷ​​െന്‍റ www.drishkerala.com എന്ന വെബ്​ ​ൈസറ്റ്​ വഴി പണമടച്ച്‌​ ഒാര്‍ഡര്‍ നല്‍കിയാല്‍​ ഉണക്ക മീന്‍ ഇനി വീട്ടിലെത്തും.

​രാജ്യത്ത്​ എവിടെനിന്ന്​ ഒാര്‍ഡര്‍ ലഭിച്ചാലും ഉല്‍പന്നം എത്തിച്ചു നല്‍കാനാണ്​ പദ്ധതി​. ഇതിനു പുറമെ സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്​, അഗ്രോ ബസാര്‍, മത്സ്യഫെഡ്​ സ്​റ്റാളുകള്‍, എക്​സിബിഷനുകള്‍ എന്നിവിടങ്ങളിലും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കോര്‍പറേഷന്​ വിതരണക്കാര്‍ ഉണ്ട്​. നേരത്തെ, പ്രതിമാസം ലക്ഷം രൂപക്കുള്ള വില്‍പനയാണ്​ ഒാണ്‍ ലൈന്‍ വഴി നടന്നിരുന്നത്​. ഇത്​ രണ്ടു ലക്ഷമായി ഉയര്‍ത്താനാണ്​ പദ്ധതി.

ഒാണ്‍ ​ൈലന്‍ വഴി ഉണക്ക മത്സ്യ വ്യാപാരം മാത്രമേയുള്ളൂ വെങ്കിലും വൈവിധ്യമാര്‍ന്ന പല മത്സ്യ ഉല്‍പന്നങ്ങളും കോര്‍പറേഷന്‍ പുറത്തിറക്കുന്നുണ്ട്. അച്ചാറുകളാണ്​ പ്രധാനം. ചെമ്മീന്‍, ചൂര, കണവ, കല്ലുമ്മക്കായ, കക്ക, മുരിങ്ങ എന്നിവയുടെ എല്ലാം അച്ചാറുകള്‍ സ്​റ്റാളുകളില്‍ ലഭിക്കും. വിനാഗിരി ഒഴികെ മറ്റ്​ പ്രിസര്‍വേറ്റിവുകള്‍ ഒന്നും ചേര്‍ക്കാതെ പൂര്‍ണമായും കൈകൊണ്ടാണ്​ നിര്‍മാണം​. 250 ഗ്രാമിന്​​ 170 മുതല്‍ 200 രൂപവരെയാണ്​ വില. അച്ചാറുകളില്‍ മാംസത്തി​​െന്‍റ അളവ്​ 40 ശതമാനത്തില്‍ കുറയില്ല.ശീലാവ്​, നങ്ക്​ (നിലംപറ്റി), ഉലുവ, കളിമീന്‍, പരവ, തിരണ്ടി എന്നിവയും സീസണും ലഭ്യതയും അനുസരിച്ച്‌​ ഉണക്ക മത്സ്യമാക്കി വിപണിയില്‍ എത്തിക്കും​.

ഉണക്കമത്സ്യമെന്നാല്‍ ഉപ്പിട്ട മത്സ്യമെന്ന രീതിയും കോര്‍പറേഷന്‍ മാറ്റിമറിക്കുകയാണ്​. സാധാരണ ഉണക്കമത്സ്യം തയാറാക്കുന്നത്​ മത്സ്യത്തിന്‍​േമല്‍ ഉപ്പ്​ പരലുകള്‍ വാരിവിതറിയാണ്​. കോര്‍പറേഷന്‍ ഉപ്പ്​ പരല്‍ ഉപയോഗിക്കുന്നേയില്ല. ഉപ്പു ലായനിയില്‍ മുക്കി ശുചിത്വം വരുത്തി അപ്പോള്‍തന്നെ ഡ്രൈയറുകളിലേക്ക്​ മാറ്റുകയാണ്. സാധാരണ ഉണക്കമത്സ്യത്തില്‍ 60-70 ശതമാനംവരെ ഉപ്പ്​ ചേര്‍ന്നിരിക്കും. എന്നാല്‍, കോര്‍പറേഷ​​െന്‍റ ഉല്‍പന്നങ്ങളില്‍ 12^15 ശതമാനം മാത്രമാവും ഉപ്പ്. ജലാംശം 50 ശതമാനത്തില്‍ താഴെയും.

ഉണക്കമത്സ്യമെന്നാല്‍ മിച്ചംവന്ന​ മത്സ്യം ഉണക്കുന്നത്​ എന്ന സങ്കല്‍പം മാറ്റിമറിച്ചതാണ്​ ഇൗ രംഗത്ത്​ കോര്‍പറേഷന്‍ വരുത്തിയ മാറ്റം. നീണ്ടകര തുറമുഖത്തുനിന്ന്​ കോര്‍പറേഷന്‍ നേരിട്ട്​ വാങ്ങുന്ന മത്സ്യം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച്‌​ മുറിച്ച്‌​ ഉപ്പ്​ ലായനിയില്‍ വൃത്തിയാക്കി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈയറുകളില്‍ ഉണക്കിയെടുത്താണ്​ വിപണിയിലെത്തിക്കുന്നത്​.

 
� Infomagic - All Rights Reserved.