പുതുവര്‍ഷത്തില്‍ ഇസാഫിന് പുതിയ രണ്ട് ശാഖകള്‍
January 12,2018 | 02:31:09 pm

പുതുവര്‍ഷത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂരില്‍ തയ്യൂരിലും കിരാലൂരിലും പുതിയ രണ്ട് ശാഖകള്‍ തുറന്നു. തയ്യൂര്‍ ശാഖയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസും കിരാലൂര്‍ ശാഖയുടെ ഉദ്ഘാടനം പ്രശ്സ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മടമ്പു കുഞ്ഞിക്കുട്ടനും നിര്‍വഹിച്ചു. ഇസാഫ് ബാങ്കിന്‍റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസ് ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.

തയ്യൂര്‍ ബാങ്കിന്‍റെ എ.ടി.എം കൗണ്ടര്‍ വെലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ദിലീപ് കുമാറും കാഷ് കൗണ്ടര്‍ വേലൂര്‍ ഗ്രാമ പഞ്ചായത്ത് മെബര്‍ ടി.കെ മുരളിയും ഉദ്ഘാടനം നിര്‍വഹിച്ചു. ഇസാഫ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് ഹെഡ് സുദേവ് കുമാര്‍, എരുമപ്പെടി കേരള വ്യാപാര വ്യവസായ് ഏകോപന സമിതി പ്രസിഡ്ന്‍റ് ബാബു എം.വി, വേലൂര്‍ കേരള വ്യാപാര വ്യവസായ് സമിതി പ്രസിഡ്ന്‍റ് ശര്‍മ്മ പി.ജി എന്നിവര്‍ സംസാരിച്ചു. 

കിരാലൂര്‍ ബാങ്കിന്‍റെ എ.ടി.എം കൗണ്ടര്‍ ജില്ല പഞ്ചായത്ത് മെബര്‍ കല്ല്യാണി എസ് നായറും കാഷ് കൗണ്ടര്‍ ഷേര്‍ലി ദിലീപ് കുമാറും ഉദ്ഘാടനം നിര്‍വഹിച്ചു. കിരാലൂര്‍ മൗണ്ട് കാര്‍മല്‍ പള്ളി വികാരി ഫാ. ജോജോ എടതുരുത്തി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് മെബര്‍ അരുന്ധതി സുരേഷ്, ഗ്രാമപഞ്ചായത്ത് മെബര്‍ പ്രശാന്ത് കുമാര്‍, മുണ്ടൂര്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡ്ന്‍റ് കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 
Related News
� Infomagic - All Rights Reserved.