ജോലി നഷ്ടമായോ? വിഷമിക്കേണ്ട വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ അഞ്ചുമാര്‍ഗങ്ങള്‍
July 11,2018 | 04:53:26 pm

ന്ത്യയില്‍ തൊഴില്‍രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും ജിഎസ്ടിയുമൊക്കെ കാരണം പ്രതിസന്ധിയിലായ പല സ്ഥാപനങ്ങളും ജീവനക്കാരെ നേര്‍പകുതിയായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. സമാനസാഹചര്യങ്ങളില്‍പ്പെട്ട് ജോലി പോയി വീട്ടിലിരിപ്പാണോ നിങ്ങള്‍. വിഷമിക്കേണ്ട വീട്ടില്‍ തന്നെ ഇരുന്ന് നിങ്ങള്‍പണമുണ്ടാക്കാന്‍ പലവഴികള്‍ ഇന്നുണ്ട്. അത്തരത്തിലുള്ള അഞ്ചുജോലികളെ പരിചയപ്പെടുത്തുകയാണിവിടെ

ഫ്രീലാന്‍സ് 
നിരവധി മാധ്യമ സ്‌ക്രിപ്പ് റൈറ്റിങ് കമ്പനികളും ഇപ്പോള്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫ്രീലാന്‍സ് വര്‍ക്കര്‍മാരെ ജോലിക്ക് എടുക്കുന്നുണ്ട്. ഫ്രീലാന്‍സ് ആയി ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ കമ്പനിക്ക് വേണ്ടി മുഴുവന്‍ സമയവും ജോലി ചെയ്യേണ്ടതില്ല. നിങ്ങള്‍ എഴുതാന്‍ കഴിവുള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാന്‍സിംഗ്.


പ്രവചനവും ബെറ്റും

നിങ്ങള്‍ക്ക് സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സ്‌പോര്‍ട്‌സ് പ്രവചനവും വാതുവയ്പ്പും പരീക്ഷിക്കാം. ഇത് വഴി വീട്ടില്‍ ഇരുന്ന് തന്നെ പണം സമ്പാദിക്കാനാകും. ഇത്തരം സേവനങ്ങള്‍ക്കായി നിരവധി വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. ഒരു മത്സരത്തെക്കുറിച്ചുള്ള ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ ലഭിക്കും. പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. അതിനാല്‍ നിങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളിലും പ്രവചനവും വാതുവയ്പ്പും നടത്താനാകില്ല

അക്കൗണ്ടിങ്
കൊമേഴ്‌സില്‍ ബിരുദത്തിനൊപ്പം ടാലി പോലുള്ള അക്കൗണ്ടിങ് കോഴ്‌സുകളും നിങ്ങളുടെ യോഗ്യതയായി ഉണ്ടെങ്കില്‍ നല്ലൊരു ജോലി തന്നെ ലഭ്യമാണ്. വീട്ടിലിരുന്ന് അക്കൗണ്ടിങ് സപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കാനാകും. ഇതുവഴി കൃത്യമായ ഒരു വരുമാനം നിങ്ങളെ തേടിയെത്തും.

ഓണ്‍ലൈന്‍ സര്‍വേ


ആളുകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ സര്‍വേകള്‍ നടത്തുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഉണ്ട്. ഓണ്‍ലൈന്‍ സര്‍വേകള്‍ നിങ്ങളുടെ ചിന്തകളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദി കൂടിയാണ്. അത് ചിലപ്പോള്‍ വസ്ത്രങ്ങലെക്കുറിച്ചോ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചോ ഭക്ഷണസാധനങ്ങളെക്കുറിച്ചോ ആയിരിക്കും. ഇത് അവലോകനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാം

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്


നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ താത്പര്യമുണ്ടെങ്കില്‍ ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആരംഭിക്കുക. നിങ്ങളുടെ വെബ്‌സൈറ്റില്‍ കൂടുതല്‍ ആളുകളെത്തിയാല്‍ കൂടുതല്‍ പരസ്യ വരുമാനം ഉണ്ടാക്കാനാകും. ഈ ബിസിനസിന് വലിയ സാധ്യതകളാണിപ്പോഴുള്ളത്. നിരവധി വെബ്‌സൈറ്റുകള്‍ ഇത്തരത്തില്‍ കോടികള്‍ സമ്പാദിക്കുന്നുണ്ട്.

 

 

 

 
� Infomagic - All Rights Reserved.