ഭ​ക്ഷ്യസു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി; ആരാധനാലയങ്ങൾക്കും ബാധകം
August 10,2018 | 02:03:18 pm

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​റു​​​ക​​​ളി​​​ല്‍ കൂ​​​ടി പ്ര​​​സാ​​​ദം വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 2006ലെ ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​ര നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചും 2011ലെ ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ (ലൈ​​​സ​​​ന്‍​സിം​​​ഗ് ആൻഡ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍) റെ​​​ഗു​​​ലേ​​​ഷ​​​ന്‍ അ​​​നു​​​സ​​​രി​​​ച്ചു​​​മു​​​ള്ള ലൈ​​​സ​​​ന്‍​സോ ര​​​ജി​​​സ്ട്രേ​​​ഷ​​​നോ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യി നേ​​​ടി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ നിർദേശിച്ചു.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന പ്ര​​​സാ​​​ദ​​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​രം കാ​​​ത്തുസൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​സാ​​​ദനി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി വാ​​​ങ്ങു​​​ന്ന അ​​​സം​​​സ്കൃ​​​ത ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷ​​​മേ വാ​​​ങ്ങാ​​​വൂ എ​​​ന്നും അ​​​വ​​​യു​​​ടെ ബി​​​ല്ലു​​​ക​​​ളും വൗ​​​ച്ച​​​റു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ലും സ്റ്റോ​​​ര്‍ റൂ​​​മു​​​ക​​​ളി​​​ലും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യു​​​ള്ള സു​​​ര​​​ക്ഷ​​​ക​​​ളും വൃ​​​ത്തി​​​യും ശു​​​ചി​​​ത്വ​​​വും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്.

ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ പാ​​​ച​​​കം ചെ​​​യ്യു​​​ന്ന​​​തി​​​നും ഭ​​​ക്ത​​​ര്‍​ക്ക് കു​​​ടി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​പയോ​​​ഗി​​​ക്കു​​​ന്ന വെ​​​ള്ളം ശുദ്ധ​​​മാ​​​യി​​​രി​​​ക്ക​​​ണം. നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ ജ​​​ല​​​ത്തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി പാ​​​ന​​​യോ​​​ഗ്യ​​​മാ​​​ണെ​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് സൂ​​​ക്ഷി​​​ക്ക​​​ണം.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന അ​​​ന്ന​​​ദാ​​​നം, ല​​​ഘു​​​ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം, കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ലും മേ​​​ല്‍​പ്പ​​​റ​​​ഞ്ഞ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​​രാ​​​ധ​​​നാ​​​ല​​​യ അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തും ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ ഉ​​​ണ്ടാ​​​കാ​​​തെ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​മാ​​​ണ്.

ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ പ്ര​​​സാ​​​ദവി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ ദേ​​​വ​​​സ്വം അ​​​ധി​​​കൃ​​​ത​​​ര്‍ പാ​​​ലി​​​ക്കു​​​ന്ന ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​റ്റു​​​കാ​​​ല്‍ പൊ​​​ങ്കാ​​​ല​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും നാ​​​ട്ടു​​​കാ​​​രും ന​​​ട​​​ത്തു​​​ന്ന അ​​​ന്ന​​​ദാ​​​നം, ല​​​ഘു​​​ഭ​​​ക്ഷ​​​ണം, കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ല്‍ അ​​​നു​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ലൈ​​​സ​​​ന്‍​സ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍​ക്കും അ​​​ന്ന​​​ദാ​​​നം ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കും വ്യ​​​ക്തി​​​ക​​​ള്‍​ക്കും മാ​​​തൃ​​​ക​​​യാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു.

 
� Infomagic - All Rights Reserved.