ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കൂ;ഓവര്‍ഡ്രാഫ്റ്റായി ഒരു കോടി രൂപ നേടൂ
September 14,2018 | 08:21:43 am

കൊച്ചി: ജിഎസ്ടി ബിസിനസ് വായ്പാ സൗകര്യം പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്. ജിഎസ്ടി റിട്ടേണിലെ വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തന മൂലധനത്തിന് ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്ന സൗകര്യമാണിത്.ഇത്തരം വായ്പക്ക് ധനകാര്യ സ്റ്റേറ്റ്‌മെന്റ് വേണ്ടെന്നും ഐസിഐസിഐ ഉപഭോക്താക്കളല്ലാത്തവര്‍ക്കും, എംഎസ്എംഇ, എന്നിവര്‍ക്കും വായ്പ ലഭിക്കും. രണ്ട് പ്രവൃത്തിദിനം കൊണ്ട് വായ്പാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സാധാരണ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ജിഎസ്ടി ബിസിനസ് വായ്പയില്‍ വരില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരുകോടി രൂപാ വരെയാണ് ഈ വായ്പ ലഭിക്കുക.

 
Related News
� Infomagic - All Rights Reserved.