വിക്സ് ആക്ഷന്‍ 500 , സാരിഡോണ്‍ ഉള്‍പ്പടെ 328 മരുന്നുകള്‍ നിരോധിച്ചു
September 14,2018 | 04:31:30 pm

ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 328 ഫിക്സ്ഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകളുടെ ഉത്പാദനം , വില്‍പനയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ചു.

നിരോധിച്ച മരുന്നുകളുടെ 350 കോടിയോളം രൂപയുടെ വില്‍പനയാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്. അത് കൊണ്ട് തന്നെ സ്റ്റോക്കുള്ള ഈ മരുന്നുകളെല്ലാം പിന്‍വലിക്കേണ്ടി വരും.

ചുമയ്ക്കുള്ള അലക്സ് സിറപ്പ് , അല്‍കോം സിറപ്പ് , അസ്കോറിന്‍ ഡി , കോറക്സ്‌ സിറപ്പ് , ആന്റിബയോട്ടിക്കുകളായ പള്‍മോസെഫ്, ബ്ലൂമോക്സ് ഡിഎക്സ്‌എല്‍ ക്യാപ്സൂള്‍ , അസിത്രാള്‍ എ ടാബ് . വേദന സംഹാരിയായ ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍ , സാരിഡോന്‍ , സ്കിന്‍ ക്രീമായ പാന്‍ഡേം , പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ് , സാധാരണയായി ജലദോഷം , തലവേദനയ്ക്ക് ഉപയോഗിക്കുന്ന വികസ് ആക്ഷന്‍ 500 , പ്രമേഹ മരുന്നായ ജെമര്‍പി , അണുബാധയ്ക്ക് നല്‍കിയിരുന്ന നോവാക്ളോക്സ്‌ എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെട്ട മരുന്നുകളില്‍പ്പെടുന്നു .

ചില ഉപാധികളോടെ ആറ് മരുന്നു സംയുക്തങ്ങളുടെ നിര്‍മാണവും, വില്‍പനയും വിതരണവും നിയന്ത്രിക്കാനും മന്ത്രാലയം തീരുമാനിച്ചു. പ്രമേഹത്തിനുള്ള ട്രൈപ്രൈഡ്, ട്രൈബെറ്റ്, ഗ്ലൂക്കോനോം തുടങ്ങിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

 
� Infomagic- All Rights Reserved.