പുത്തന്‍ ഫോണുമായി എച്ച്.ടി.സി. തിരിച്ചെത്തുന്നു
April 14,2019 | 10:22:11 am

മൊബൈല്‍ രംഗത്തെ പ്രമുഖനായ എച്ച്.ടി.സി. പുതിയ മൊബൈല്‍ ഫോണുമായി വിപണിയിലേയ്ക്ക് എത്തുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് പുതിയ മോഡല്‍ മൊബൈല്‍ ഫോണുമായി ഇന്ത്യന്‍ വിപണിയിലേയ്ക്ക് എച്ച്.ടി.സി. എത്തുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് പുത്തന്‍ മൊബൈല്‍ മോഡലുകളുടെ കരുത്ത്. ഫോണുകളുടെ വില കൂടിയതും വിന്‍ഡോസ് ഒ.എസ്. റാമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് എച്ച്.ടി.സി. വിപണിയില്‍ നിന്ന് പിന്നാക്കം പോകാന്‍ കാരണം. 

ആറ് ജി.ബി. റാമും 128 ജി.ബി. ഇന്റേണല്‍ മെമ്മറിയുമാണ് പുതിയ ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എച്ച്.ടി.സി ഓപ്പറേറ്റിങ് സിസ്റ്റമാണു പുതിയ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടാവുക. ഉയര്‍ന്ന പിക്സല്‍ റെസലൂഷനിലുള്ള ഡിസ്പ്ലേയുമുണ്ടാകും. ഈ വര്‍ഷം തന്നെ പുതിയ എച്ച്.ടി.സി. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തുമെന്നാണു സൂചന.

 
� Infomagic- All Rights Reserved.