ഇന്ത്യലെസ് ക്യാഷ് ഇക്കണോമിയിലേക്ക് ;എന്തുകൊണ്ട്?
March 14,2019 | 10:47:41 am


കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ രണ്ട് വര്‍ഷത്തെ കണക്കുകളനുസരിച്ച് 50% വര്‍ധിച്ചതായി ആര്‍ബിഐ. പേമെന്റ് കാര്‍ഡ്,വാലറ്റുകള്‍,മൊബൈല്‍ ബാങ്കിങ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകളാണ് വര്‍ധിച്ചത്. ഇ-കൊമേഴ്‌സും,മൊബൈല്‍ സാങ്കേതിക വിദ്യകളും ഈ മാറ്റത്തെ ത്വരിതഗതിയിലാക്കിയെന്നും വിലയിരുത്തലുണ്ട്. മെട്രോ,മിനി മെട്രോ നഗരങ്ങളിലും ഒരുപോലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇടപാടുകളിലെ വേഗതയും ലാളിത്യവും സുരക്ഷിതത്വവും വലിയ തുകകള്‍ കൈയ്യില്‍ കൊണ്ടു നടക്കേണ്ട സാഹചര്യം ഇല്ലാതാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 25 %മാണ് ഡെബിറ്റ് കാര്‍ഡിന്റെ പ്രചാരത്തിലുണ്ടായ വര്‍ധനവ്. അതിനാല്‍ തന്നെ പിഓഎസ് ഉപയോഗവും ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.2016 ലെ കണക്കുകള്‍ പ്രകാരം പിഒഎസ് ടെര്‍മിനലുകള്‍ കേവലം രണ്ട് ലക്ഷം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 35 ലക്ഷം ആണ്. 950 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്തുള്ളത്.

 
� Infomagic- All Rights Reserved.