ഇറാന്‍ എണ്ണയ്ക്ക് ഡോളറിന് പകരം രൂപ; കരാര്‍ ഉടന്‍
November 08,2018 | 03:04:17 pm

ദില്ലി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് രൂപയില്‍ ഇടപാട് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അന്തിമഘട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇറാനുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ ഒപ്പുവെക്കും. ചെറിയ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ മാസം തന്നെ കരാറില്‍ ഒപ്പുവെക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

ഇറാനുമേലുള്ള യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഡോളര്‍ ഒഴിവാക്കിയുള്ള വ്യാപാരം നടത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ഇറാന്‍ എണ്ണയ്ക്ക് രൂപയില്‍ ഇടപാട് നടത്തിയാല്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 
� Infomagic- All Rights Reserved.