ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 11 ശതമാനം വര്‍ധന
April 14,2019 | 10:44:29 am

ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് 2018-19ലെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 4,078 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷത്തേക്കാല്‍ 10.51 ശതമാനം വര്‍ധനവാണ് ലാഭത്തിലുണ്ടായത്.

2018 ജനുവരി-മാര്‍ച്ചില്‍ ഇന്‍ഫോസിസ് രേഖപ്പെടുത്തിയത്. നിരീക്ഷകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ഇന്‍ഫോസിസ് കൂടുതല്‍ ലാഭം നേടിയത്. 3,957 കോടി രൂപയുടെ ലാഭം നേടുമെന്നായിരുന്നു നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ പാദത്തിലെ വിറ്റുവരവായ 18,083 കോടി രൂപയില്‍ നിന്നും 19.1 ശതമാനം വര്‍ധിച്ച് 21,539 കോടി രൂപയിലെത്തി. ഇന്‍ഫോസിസ് ഓഹരിയൊന്നിന് 10.51 രൂപവീതം ലാഭവിഹിതവും പ്രഖ്യാപിച്ചു.

 
� Infomagic- All Rights Reserved.