ടെലികോം പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികള്‍ ലക്ഷ്യമിട്ട് ജിയോ
April 04,2018 | 03:12:47 pm

വിപണി പിടിച്ചടക്കാന്‍ വന്‍ പദ്ധതികള്‍ ലക്ഷ്യമിട്ട് ജിയോ. രാജ്യത്തെ ടെലികോം വിപണി ഒന്നടങ്കം പിടച്ചടക്കാനും പുതിയ ടെക്‌നോളജികള്‍ നടപ്പിലാക്കി കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുകേഷ് അംബാനി. ഇതിന്റെ ഭാഗമായി മുകേഷ് അംബാനി സമാഹരിക്കുന്നത് 20,000 കോടി രൂപയാണ്. നിരക്കുകള്‍ വെട്ടിക്കുറച്ച് വരിക്കാരെ പിടിച്ചുനിര്‍ത്താനും തുടര്‍ന്നും നിക്ഷേപം ഇറക്കേണ്ടതുണ്ട്. വരിക്കാരുടെ എണ്ണം കൂടിതോടെ ജിയോയുടെ നെറ്റ്‌വര്‍ക്ക് വേഗത്തെ കുറിച്ച് വ്യാപക പരാതിയുണ്ട്. ഇത് പരിഹരിക്കാന്‍ വേണ്ട കൂടുതല്‍ ടവറുകളും ഫൈബര്‍ കേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്നാണ് ജിയോ അധികൃതര്‍ പറയുന്നത്. ജിയോ അടുത്ത തലമുറ ടെക്‌നോളജിയിലേക്ക് (5ജി) പോകുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

കടം വീട്ടാനും സ്‌പെക്ട്രം ഫീസ് ബാധ്യത തീര്‍ക്കാനുമായി 16,500 കോടി രൂപവരെ സമാഹരിക്കാന്‍ എയര്‍ടെലും തീരുമാനിച്ചിരുന്നു. ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) െ്രെപവറ്റ് പ്ലേസ്‌മെന്റിലൂടെ 10,000 കോടി വരെയും വിദേശ കറന്‍സി ബോണ്ടുകള്‍ വഴി 100 കോടി ഡോളര്‍ (6500 കോടി രൂപ) വരെയും സമാഹരിക്കനാണു എയര്‍ടെല്‍ തീരുമാനം. ഒറ്റത്തവണയായോ പല ഘട്ടങ്ങളിലായോ ധനം സമാഹരിക്കും ഓഹരിയുടമകളുടെ അംഗീകാരം തേടിയ ശേഷമാകും കമ്പനികള്‍ക്ക് ധനസമാഹരണം നടത്താനാകുക.

 
� Infomagic - All Rights Reserved.