സെറിയം സിസ്റ്റംസ് മേക്കര്‍വില്ലേജില്‍
July 11,2018 | 01:59:02 pm


കൊച്ചി: ആഗോള ഇലക്ട്രോണിക് ഡിസൈന്‍ കമ്പനിയായ സെറിയം സിസ്റ്റംസ് മേക്കര്‍വില്ലേജില്‍. മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് കമ്പനിയുടെ പുതിയനീക്കം. വെരിലാര്‍ജ് സ്‌കെയില്‍ ഇന്റഗ്രേറ്റഷന്‍ ആന്റ് എംബഡഡ് സോഫ്‌റ്റ്വെയര്‍ സ്‌പേസ് വിഭാഗത്തില്‍ ആഗോളതലത്തില്‍ ദ്രുതഗതിയില്‍ വളരുന്ന കമ്പനികൂടിയാണ് സെറിയം സിസ്റ്റംസ്. ഉല്‍പ്പാദന വികസന മേഖലയില്‍ സെറിയത്തിന്റെ പിന്തുണ മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമായേക്കും. വ്യവസായ അധിഷ്ഠിത പരിശീലനം,ഗവേഷണ സഹകരണം,വിദഗ്ധ ഉപദേശം എന്നിവയിലൂടെ എഞ്ചിനീയറിങ് കാമ്പസുകളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയാണ് സെറിയം സിസ്റ്റംസ്.

 
� Infomagic - All Rights Reserved.