കിറ്റക്സിന്റെ അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്
February 13,2018 | 08:14:21 pm

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 318 ദശലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇത്തവണ 176 ദശലക്ഷം രൂപയായിട്ടാണ് കുറഞ്ഞത്. കമ്പനിയുടെ ആകെ ചെലവില്‍ 16 ശതമാനം വര്‍ദ്ധനവ് ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 3.4 ശതമാനം ഉയര്‍ന്ന് 1,473 ദശലക്ഷം രൂപയായി.

 
Related News
� Infomagic - All Rights Reserved.