കെടിഡിസി 35 ബീയർ–വൈൻ പാർലറുകൾ കൂടി തുറക്കും
February 13,2018 | 02:16:57 pm

തിരുവനന്തപുരം∙ സംസ്ഥാനത്തു 35 ബീയർ–വൈൻ പാർലറുകൾ കൂടി തുടങ്ങാന്‍ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) തയാറെടുക്കുന്നു. ഇതിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വർഷംതന്നെ പ്രവർത്തനം തുടങ്ങുമെന്നും ചെയർമാൻ എം.വിജയകുമാർ പറഞ്ഞു. നിലവിൽ 40 ബീയർ പാർലറുകളാണു കെടിഡിസിക്കുള്ളത്. ഇതുവഴി 35 കോടി രൂപയുടെ വരുമാനമാണ് കെടിഡിസി കഴിഞ്ഞ വര്‍ഷം നേടിയത്.

17 കോടി ചെലവില്‍ കന്യാകുമാരിയിൽ നക്ഷത്രഹോട്ടൽ നിർമാണവും ഈ വര്‍ഷംതന്നെ കെടിഡിസി ലക്ഷ്യമിടുന്നുണ്ട്. ചെന്നൈയിലെ കെടിഡിസി മാതൃകയില്‍ ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കും. തിരുവനന്തപുരം–കന്യാകുമാരി റൂട്ടിൽ പാറശാലയിൽ മോട്ടൽ നിർമാണം 20നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 
Related News
� Infomagic - All Rights Reserved.