കുവൈറ്റിലെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
April 15,2019 | 07:31:38 pm


കുവൈറ്റിലുള്ള പ്രവാസികളുടെ ഇഖാമ പുതുക്കി നല്‍കുന്നതിന് പുതിയ നിബന്ധനകള്‍. ലൈസന്‍സ് ആറ് മാസമെങ്കിലും കാലാവധിയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇഖാമ പുതുക്കി നല്‍കുകയെന്നാണ് സര്‍ക്കാരിന്റെ താമസകാര്യവകുപ്പിന്റെ നിബന്ധന.

ഇതോടെ മലയാളികള്‍ അടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളുടെ കാര്യം പ്രതിസന്ധിയിലാണ്. വാണിജ്യകാര്യ വകുപ്പിനെ സമീപിച്ച് ലൈസന്‍സ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.സാധാരണഗതിയില്‍ മൂന്ന് വര്‍ഷം അഞ്ചുവര്‍ഷം വരെയാണ് വാണിജ്യലൈസന്‍സിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമോ തൊട്ടുമുമ്പോ മാത്രമാണ് ലൈസന്‍സ് പുതുക്കുക. നിരവധിയാളുകളെയാണ് നാട്ടിലേക്ക് ഇഖാമ പുതുക്കാതെ മടക്കിയയക്കുന്നത്.നിതാഖാത്ത് നടപടികള്‍ പുരോഗമിക്കുന്നതിനിടെയുള്ള ഇത്തരം നീക്കങ്ങള്‍ കുവൈറ്റിലെ പ്രവാസികളുടെ ജോലിയിലും കരിനിഴല്‍ വീഴുത്തുന്നു.

 
� Infomagic- All Rights Reserved.