ഇക്കോണമി, പ്രീമിയർ ടിക്കറ്റ് ലേലത്തിലൂടെ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്സ്
May 16,2018 | 02:53:27 pm

ഇക്കോണമി, പ്രീമിയർ ടിക്കറ്റ് ലേലത്തിലൂടെ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്സ്. പ്രീമിയർ, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിലേക്ക് ഇതിലൂടെ അപ്ഗ്രേഡ് ചെയ്യാനാവും. താൽപര്യമുള്ളവർ ജെറ്റ് എയർവേയ്സ് വെബ്സൈറ്റിലെ ‘മാനേജ് മൈ ബുക്കിങ്’ സെക്‌ഷൻ സന്ദർശിച്ച് അപ്ഗ്രേഡ് ചെയ്യാനായി എത്ര തുക മുടക്കാമെന്ന് അറിയിക്കണം.

ക്രെഡിറ്റ് കാർഡ് വിവരങ്ങളും നൽകണം. വിമാനം പുറപ്പെടുന്നതിന് ഏഴുദിവസം മുൻപുമുതൽ പുറപ്പെടുന്നതിന് ഏഴുമണിക്കൂർ മുൻപുവരെയാണു ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം. ഇതിനിടയിൽ വേണമെങ്കിൽ ലേലത്തിൽനിന്നു പിൻമാറുകയും ചെയ്യാം. ലേലത്തിൽ മികച്ച തുക രേഖപ്പെടുത്തുന്നവർക്ക് അപ്ഗ്രേഡ് ചെയ്തു ലഭിക്കും. തുക അവരുടെ ക്രെ‍ഡിറ്റ് കാർഡിൽനിന്നു പിൻവലിക്കും.

വിജയിച്ചയാൾക്കു പുതിയ ഇ ടിക്കറ്റ് അയച്ചുനൽകും. മറ്റുള്ളവരുടെ പഴയ ബുക്കിങ് നിലനിൽക്കുകയും ചെയ്യും. എയർലൈൻ ചരിത്രത്തിൽ ആദ്യമായാണു ജെറ്റ് അപ്ഗ്രേഡ് എന്ന നൂതന പദ്ധതി അവതരിപ്പിക്കുന്നതെന്നു ജെറ്റ് എയർവേയ്സ് ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിർ ഖണ്ഡാവാല പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.