ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി ഇന്ത്യന്‍ രൂപ; 16 മാസത്തിനിടെ മൂല്യത്തില്‍ കനത്ത ഇടിവ്
November 30,-0001 | 08:05:54 am


കൊച്ചി: ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയെന്ന ചീത്തപേര് സമ്പാദിച്ച് ഇന്ത്യന്‍ രൂപ. പതിനാറുമാസത്തെ വ്യാപാരത്തിനിടെ ഏറ്റവും മോശം നിലവാരത്തിലാണ് ഇന്ത്യന്‍രൂപ എത്തിനില്‍ക്കുന്നത്. ഡോളര്‍ ശക്തിപ്രാപിക്കുന്നതും ആഭ്യന്തര കാരണങ്ങളും രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ കുതിപ്പുമാണ് രൂപയുടെ മൂല്യം തകരാനിടയാക്കിയത്. ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 6.2% മാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ആറുശതമാനം നേട്ടാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം മാത്രം എണ്‍പതിയാറു പൈസയുടെ ഇടിവ് നേരിട്ട രൂപ വ്യാപാരത്തിനിടെ ഡോളറിനെതിരെ 68.16 രൂപയിലാണ് എത്തിയത്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ ഏഷ്യയിലെ മറ്റ് കറന്‍സികളൊക്കെ നേട്ടമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ കറന്‍സിക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ലെന്നതാണ് വസ്തുത.

 
Related News
� Infomagic - All Rights Reserved.