മെയ് 30 മുതല്‍ ബാങ്കുകളുടെ 48 മണിക്കൂര്‍ ഓള്‍ ഇന്ത്യാ പണിമുടക്ക്
May 16,2018 | 08:24:33 am

ദില്ലി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കും. മെയ് 30 രാവിലെ 6 മണി മുതല്‍ ജൂണ്‍ 1 രാവിലെ 6 വരെ പണിമുടക്കാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്തിരിക്കുന്നത്.സര്‍ക്കാര്‍ പ്രൈവറ്റ് ബാങ്കുകളില്‍ ജോലി ചെയ്യുന്ന 10 ലക്ഷത്തില്‍ അധികം ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു. സമരത്തിനുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ചീഫ് ലേബര്‍ കമ്മിഷണര്‍ക്കും നല്‍കിയതായി എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ദ്ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. എന്നാല്‍ 2 ശതമാനം വര്‍ദ്ധനവ് നടപ്പാക്കാം എന്നതാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ നിലപാട്. ഇതിനെതിരെയാണ് ജീവനക്കാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 
Related News
� Infomagic - All Rights Reserved.