മണപ്പുറം ഫിനാന്‍സിന് അറ്റാദായത്തില്‍ 40% വളര്‍ച്ച; 221.39 കോടി രൂപ നേടി
November 08,2018 | 11:16:26 am

കൊച്ചി: സെപ്തംബര്‍ 30 ന് സമാപിച്ച സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ മികച്ച അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്. 221.39 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലയളവില്‍ സ്വന്തമാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ നാല്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അനുബന്ധ കമ്പനികളുടെ അറ്റാദായം ഇക്കാലയളവില്‍ 192.75 കോടിരൂപയാണ്.

മൊത്തം വരുമാനം 1014.44 കോടിരൂപയായി വര്‍ധിച്ചിട്ടുണ്ട്. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 25.27 ശതമാനം വര്‍ധിച്ച് 1719.70 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു.

 
� Infomagic- All Rights Reserved.