വനിതാ സംരംഭകര്‍ക്കായി കോഴിക്കോട് ഒരുക്കിയ മേളയില്‍ മികച്ച പങ്കാളിത്തം
May 07,2018 | 10:58:32 am

കോഴിക്കോട്: രാജ്യത്തെ വനിതാ സംരംഭകര്‍ക്കായി കോഴിക്കോട് ഒരുക്കിയ മെസ്‌മെറൈസ് എക്‌സ്‌പോയില്‍ മികച്ച പങ്കാളിത്തം. സ്ത്രീകള്‍ക്കായുള്ള വിവിധ ഉത്പന്നങ്ങളാണ് എക്‌സ്‌പോയുടെ സവിശേഷത. കോഴിക്കോട്ടെ ഒരുപറ്റം വനിതാ സംരംഭകരാണ് സംഘാടകര്‍. വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യവും വൈദഗ്ധ്യവും പ്രകടമാക്കുന്ന ഉത്പന്നങ്ങള്‍ മേളയില്‍ കാണാമായിരുന്നു.

വിവിധ ഗ്രാമങ്ങളിലെ വീടുകളില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് ഇവയില്‍ ഏറെയും. ഓണ്‍ലൈന്‍വഴിമാത്രം ഉപഭോക്താക്കളിലെത്തുന്ന ഉത്പന്നങ്ങളും ഇവിടെയെത്തി. വസ്ത്രങ്ങളുടെ നീണ്ട ശേഖരം തന്നെ എക്‌സ്‌പോയിലുണ്ടായിരുന്നു. ദുബായി പോലുള്ള സ്ഥലങ്ങളില്‍നിന്നും വനിതാ സംരംഭകരെത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും മേളയില്‍ ഇടംനേടി. കോഴിക്കോടിന് തുടര്‍ച്ചയായി പെരിന്തല്‍മണ്ണ, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലും എക്‌സ്‌പോ നടത്താന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്.

 
� Infomagic - All Rights Reserved.