മുത്തൂറ്റ് കാപ്പിറ്റലിന് പിന്നാലെ മുത്തൂറ്റ് മൈക്രോഫിനും ഓഹരി വിപണിയിലേക്ക്
July 11,2018 | 12:24:30 pm

കൊച്ചി:മുത്തൂറ്റ് പാപ്പച്ചന്‍ഗ്രൂപ്പിന്റെ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാഥമിക ഓഹരി വിപണിയിലേക്ക് കടക്കുന്നു. ആയിരം കോടിരൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേക്ക് കടക്കാനായി സെബിയുടെ അനുമതിക്കായി സമീപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ ഓഹരികളില്‍ പരസ്യമായി ഇഷ്യൂ ചെയ്യും.

2010ലാണ് മൈക്രോഫിനാന്‍സ് രംഗത്തേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ഗ്രൂപ്പ് ചുവടുവെക്കുന്നത്. പത്ത് ലക്ഷത്തിലധികം ഇടപാടുകരാണ് കമ്പനിക്കുള്ളത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ മുത്തൂറ്റ് കാപ്പിറ്റല്‍ നേരത്തെതന്നെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിരുന്നു.

 
� Infomagic - All Rights Reserved.