റബര്‍ ഇറക്കുമതി വര്‍ധിക്കുന്നു; വിലയില്‍ വന്‍ഇടിവ്
April 16,2018 | 01:40:24 pm

രാജ്യത്ത് റബര്‍ ഇറക്കുമതി വര്‍ദ്ധിച്ചതോടെ വമ്പിച്ച വിലയിടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഓഫ് സീസണിലെ ഈ വിലയിടിവ് ഭീതിയോടെയാണ് കർഷകർ നോക്കി കാണുന്നത്. ആർ.എസ്.എസ് – നാല് ഗ്രേഡ് റബറിനു കിലോയ്ക്ക് 120 രൂപ എന്ന്റബർ ബോർഡ് വില രേഖപെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ 116 രൂപക്ക് മുകളിൽ കർഷകർക്ക് കേരളത്തിൽ എവിടെയും ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ 143 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 116 രൂപയായിരിക്കുന്നത്.

കമ്പിനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് മാറി വന്‍തോതില്‍ ഇറക്കുമതിയിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ദേശ മാർക്കറ്റുകളിൽ, പ്രത്യേകിച്ച് ബാങ്കോക് മാർക്കറ്റിൽ 111 രൂപക്ക് താഴെയാണ് വില. മാത്രവുമല്ല. ടയർ കമ്പനികൾ ഉപയോഗിക്കുന്ന എസ് എം ആർ -20 എന്ന ഗ്രേഡിന് 90 രൂപ മാത്രമാണ് വില. ഇത് മൂലം കമ്പിനികള്‍ ഇറക്കുമതിക്ക് മുന്‍‌തൂക്കം നല്‍കുകയാണ്. വിലയിടിവ് തടയുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും എന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞിരുന്നു. പക്ഷെ, ആവശ്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നില്ല.

റബറധിഷ്ഠിത കമ്പനികൾക്ക് അനുകൂലമായ നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചിരട്ടപാൽ [കപ്പ് ലംബ റബ്ബർ] ഇറക്കുമതി ചെയ്യുമെന്ന വാർത്തകൾ കർഷകരിൽ വലിയ ഭീതി ഉളവാക്കിയിരിക്കുകയാണ്. ഇറക്കുമതി ഉടൻ ഉണ്ടാകില്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും വിലയിടിക്കാൻ ടയർ കമ്പനികൾ ഈ വാർത്ത ഫലപ്രദമായി ഉപയോഗിക്കുകയാണ്.

 
� Infomagic - All Rights Reserved.