കഴിഞ്ഞ വര്‍ഷത്തെ ഐടി റിട്ടേണുകളില്‍ സൂക്ഷ്മ പരിശോധന നടത്തിയത് ഒരു ശതമാനത്തില്‍ താഴെ
August 10,2018 | 03:07:07 pm

ന്യൂഡല്‍ഹി: കഴിഞ്ഞ അസസ്മെന്റ് വര്‍ഷത്തില്‍ ലഭിച്ച 6.86 കോടി റിട്ടേണുകളില്‍ 99 ശതമനത്തില്‍ അധികവും ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് റിപ്പോര്‍ട്ട്. 0.35ശതമാനം പേരുടെ റിട്ടേണുകള്‍ മാത്രമാണ് പരിശോധിച്ചത്. പരിശോധിച്ച 0.35ശതമാനം റിട്ടേണുകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമക്കിയത് 0.20 ശതമാനംമാത്രമാണ്.

ഫയല്‍ ചെയ്യുന്ന റിട്ടേണുകളില്‍നിന്ന് നേരത്തെ ചുരുങ്ങിയത് ഒരുശതമാനമെങ്കിലും പരിശോധനയ്ക്കായി എടുക്കാറുണ്ടായിരുന്നു.പരിശോധനയ്ക്കെടുത്ത റിട്ടേണുകളില്‍നിന്ന് കഴിഞ്ഞവര്‍ഷം 4.700 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10.03 ലക്ഷം കോടി രൂപയാണ് ആദായ നികുതിയിനത്തിലും കോര്‍പ്പറേറ്റ് ടാക്സ് ഇനത്തിലും വകുപ്പിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണിത്.

 

 
� Infomagic - All Rights Reserved.