മുംബൈ: അത്യാഡംബര അതിഥി സത്കാരം വാഗ്ദാനം ചെയ്യുന്ന ഹോട്ടല്‍ ശ്യംഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ഭീമന് ഓയോ റൂംസ് ജപ്പാനിലേക്കും. ആറുമാസത്തിനകം തന്നെ ജപ്പാനില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായി ഈ ഇന്ത്യന്‍ കമ്പനിയുടെ വക്താക്കള്‍ അറിയിച്ചു. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ കമ്പനിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും.
2020ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് ഒയോയുടെ ജപ്പാന് പ്രവേശനം ലോകാര്യങ്ങളിലേക്കുള്ള വ്യവസായ വ്യാപനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നേപ്പാള്‍,യുകെ,ചൈന,മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒയോ സേവനം നല്‍കുന്നുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശനത്തെ മികച്ച പ്രതീക്ഷയോടെയാണ് കമ്പനി നോക്കികാണുന്നത്.