അമിതമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം; പതഞ്ജലിക്ക് ഖത്തറില്‍ നിരോധനം
October 11,2018 | 01:46:46 pm

ദില്ലി: അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. മാസങ്ങള്‍ക്ക് മുമ്പാണ് ബാബാ രാംദേവിന്റെ പത്ജ്ഞലി ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വിവരം ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടില്ലെന്നാണ് വിവരം.

നിരോധനം സംബന്ധിച്ച ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവിന്റെ കോപ്പി ഉള്‍പ്പെടെ ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തായത്.നൂറ് ശതമാനം പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് പതഞ്ജലിയുടെത് എന്നാണ് ഉടമയായ ബാബ രാംദേവ് അവകാശപ്പെടുന്നത്. പതഞ്ജലി നിരോധിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വിടാത്തതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന വലിയ വരുമാന സ്രോതസാണെന്ന് വിവേക് പാണ്ഡെ ട്വീറ്ററില്‍ ആരോപിച്ചു. ഈ ട്വീറ്റാണ് ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തത്.

തഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത ശരിയാണെങ്കില്‍ ഈ വിഷയം ഗൗരവമായി കാണണമെന്ന് റീട്വീറ്റിനൊപ്പം ശശി തരൂര്‍ കുറിച്ചു. പതഞ്ജലി ഉത്പന്നങ്ങളെ കുറിച്ച് ജനുവരിയിലും ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

 
Related News
� Infomagic - All Rights Reserved.