പേടിഎം മണിയില്‍ 100 രൂപ പോലും നിക്ഷേപിക്കാം
September 14,2018 | 10:13:58 am

കൊച്ചി: പേടിഎമ്മിന്റെ നിക്ഷേപ കമ്പനിയായ പേടിഎം മണിയിലേക്ക് നിക്ഷേപ പ്രവാഹം. 9.5 ലക്ഷം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. ദിവസം 2500 പേര്‍ക്ക് വീതം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താനും അവസരമൊരുങ്ങി. മെട്രോ നഗരങ്ങള്‍ വിട്ട് ചെറിയ നഗരങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. പേടിഎം മണിയില്‍ പാന്‍കാര്‍ഡ് നല്‍കുക, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക എന്നിവ നടത്തിയാല്‍ നിക്ഷേപം ആരംഭിക്കാം.

100 രൂപ പോലും നിക്ഷേപിക്കാം. സഹകരണ ബാങ്കുകളുള്‍പ്പെടെ 190 ബാങ്കുകളുമായി ഇടപാടുള്ളതിനാല്‍ ഏതു ബാങ്കുമായി ലിങ്ക് ചെയ്യാം. കമ്മിഷനോ, ഫീസോ നിക്ഷേപകരില്‍നിന്ന് ഈടാക്കില്ലെന്ന് പേടിഎം മണി ഡയറക്ടര്‍ പ്രവീണ്‍ ജാദവ് പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ രണ്ടുകോടി ആളുകളാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനകം അഞ്ചുകോടിയാക്കുകയാണ് പേടിഎം മണിയുടെ ലക്ഷ്യം.

 
� Infomagic- All Rights Reserved.