പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
September 14,2018 | 09:54:41 am

ദോഹ: സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായി പുതിയ ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്. കൂടാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍, എ ഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും, ഖത്തര്‍ എയര്‍വേസ്.കോം എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. ഇതിനൊപ്പം് തന്നെ ഖത്തര്‍ എയര്‍വേയ്‌സ് വഴി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ക്കും മികച്ച ഓഫറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ആറ് ഭൂഖണ്ഡങ്ങളിലായി 200 ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന കമ്പനി, വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ഡ് ക്യു മെയിലുകള്‍ നേടുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്.

 
� Infomagic- All Rights Reserved.